ഉള്ളിയേരി മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് തീപിടുത്തമുണ്ടായത്
ഉള്ളിയേരി: മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിൽ അടിക്കാടിനു തീ പിടിച്ചത്. റോഡരികിൽ നിന്നും ഏകദേശം 50 മീറ്ററോളം മുകളിലേക്ക് തീ പടർന്നു പിടിച്ചു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോൾ പ്രദേശ വാസികൾ ഏകദേശം തീ അണച്ചിരുന്നു.
പിന്നീട് സേന കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നിധിപ്രസാദ് ഇ എം, നിതിൻ രാജ് ഇ കെ, ഹോ ഗാർഡുമാരായ സോമകുമാർ,റിജേഷ് എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.

