അത്തോളിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
എതിർ ദിശയിൽ നിന്നും എത്തിയ ടൂറിസ്റ്റ് ബസിനെ വെട്ടിച്ചതിനാൽ വൻ അപകടം ഒഴിവായി
അത്തോളി :പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം .എതിർ ദിശയിൽ നിന്നും എത്തിയ ടൂറിസ്റ്റ് ബസിനെ വെട്ടിച്ചതിനാൽ വൻ അപകടം ഒഴിവായി. അത്തോളി കോളിയോട്ട് താഴം വളവിനും പള്ളിക്കും മധ്യേ ഇന്ന് (12-01-26) രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. പൂവാട്ട് പറമ്പ് സ്വദേശി ബാബുവിൻ്റെ KL 11 BE 1803 പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. അത്തോളിയിൽ ലോഡ് എടക്കാൻ പൂവാട്ട് പറമ്പിൽ നിന്നും എത്തുകയായിരുന്നു. വാഹനം ഓടിച്ച ബാബുവിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇലക്ടിക് പോസ്റ്റ് മുഴുവനായും തകർന്നു . ബി എസ് എൻ എൽ , കേരള വിഷൻ കേബിളുകൾ പൊട്ടി. ഇതോടെ വൈദ്യുതി,ഇൻ്റർനെറ്റ് കണക്ഷൻ താൽക്കാലികമായി ലഭ്യമല്ലാതായി. ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് കേട് പാട് സംഭവിച്ചതിനെ തുടർന്ന് നഷ്ട പരിഹാര തുക അടച്ചതായി വാഹന ഉടമ ബാബു പറഞ്ഞു.
വൈകീട്ടോടെ വൈദ്യുതി - ഇൻ്റർ നെറ്റ് കണക്ഷൻ പുന: സ്ഥാപിക്കു മെന്നാണ് പ്രതീക്ഷ. കോളിയോട്ട് താഴം സ്ഥിരം അപകട മേഖല യാണ് , ഈ ഭാഗത്ത് അപായ സൂചന ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

