ഓമശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് പോയി അപകടം
അപകടത്തിൽ നാലോളം പേർക്ക് നിസ്സാര പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ ഓമശ്ശേരി മുത്തേരി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് പോയി അപകടം. ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നാലോളം പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കു പറ്റിയവരെ മുക്കം കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

