ചെങ്ങോട്ടുകാവ് അണ്ടർ പാസിന്റെ ഭിത്തിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് അപകടം
ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്
ചെങ്ങോട്ടുകാവ്: നിയന്ത്രണം വിട്ട ലോറി ചെങ്ങോട്ടുകാവ് അണ്ടർ പാസിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.55 ഓടെയായിരുന്നു അപകടം.കണ്ണൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഓവർടേക്ക് ചെയ്ത ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് അണ്ടർപാസിന്റെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങി പോയ ഡ്രൈവറെ അ ഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷിച്ചത്. പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അസി. സ്റ്റേഷൻ ഓഫീസർ പിഎം അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ ലതീഷ് കുമാർ, ഇർഷാദ്, ബിനീഷ്. സുജിത്ത്, സാരംഗ്, ഹോംഗാർഡ്സ് ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അപകടത്തെ തുടർന്ന് ചെങ്ങോട്ടുകാവിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

