കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം വയോധികൻ ലൈനിൽ ബസ് ഇടിച്ചു മരിച്ചു
ഏകദേശം 60 വയസ് തോന്നിപ്പിക്കുന്ന ആളാണ് മരണപ്പെട്ടത്
കോഴിക്കോട്: മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുവെച്ച് ബസിടിച്ച് ഒരാൾ മരിച്ചു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്
മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്
കോഴിക്കോട് അൻശ്ശേരി റൂട്ടിൽ ഓടുന്ന ബി ഹെൽപ്പ് എന്ന ബസ്സാണ് ഇടിച്ചത്. അപകടം നടന്ന സ്ഥലത്തുതന്നെ ആളു മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കോഴിക്കോട് സിറ്റി ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധപ്പെടുക

