നടുവണ്ണൂർ കണ്ണച്ചി കണ്ടി മുക്കിൽ കാർ റോഡരികിലേക്ക് ഇടിച്ചു കയറി അപകടം
ഡ്രൈവറോട് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു
നടുവണ്ണൂർ: ഉള്ളിയേരി കുറ്റിയാടി സംസ്ഥാനപാതയിൽ നടുവണ്ണൂർ കണ്ണച്ചി കണ്ടി മുക്കിൽ കാർ റോഡരികിലേക്ക് ഇടിച്ചു കയറി അപകടം. വാഹനമോടിച്ചിരുന്ന കാറുടമ ഉള്ളിയേരി സ്വദേശി മുരളീധരന് (59) അപകടത്തിൽ പരിക്കേറ്റു. ഇയാളോടൊപ്പം സഞ്ചരിച്ച ഭാര്യ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇവർ കുറ്റ്യാടി ഭാഗത്ത് നിന്നും വരുമ്പോഴാണ് അപകടം. കെ എൽ 56 50 ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബംപർ ദൂരേക്ക് തെറിച്ചുപോയി. സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞ പേരാമ്പ്ര റൂട്ടിൽ കണ്ണച്ചി കണ്ടി മുക്കിൽ ഇന്ന് ഉച്ചയ്ക്ക് 1 30 ഓടെയാണ് അപകടം ഉണ്ടായത്.
എതിരെ കയറ്റം ഇറങ്ങി അതിവേഗതയിൽ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് എന്ന് പറയപ്പെടുന്നു. എന്നാൽ ഇടിച്ച ഉടനെ ബൈക്ക് യാത്രികൻ സ്ഥലം വിടുകയായിരുന്നുവത്രേ. അതിവേഗതയിൽ എതിരെ വന്ന ബസ്സിനെ വെട്ടിക്കാനുള്ള ശ്രമവും നടത്തിയിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. നിരവധി അപകടങ്ങൾ നടന്ന ഇവിടെ ഇറക്കവും വളവും ചേർന്ന് അപകട സാധ്യതയുള്ള സ്ഥലമാണ്.

