തിരുവങ്ങൂരും പുതുപ്പാടിയിലും വാഹന അപകടം: രണ്ടു പേർക്ക് പരിക്ക്
തിരുവങ്ങൂരിൽ കാറും പുതുപ്പാടിയിൽ ബൈക്കും ആണ് അപകടത്തിൽ പെട്ടത്
കോഴിക്കോട്: ദേശീയപാതയിൽ തിരുവങ്ങൂരിലും പുതുപ്പാടി കൈതപ്പൊയിൽ ജുമാ മസ്ജിദിന് സമീപമുണ്ടായ വാഹന അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തിരുവങ്ങൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വെങ്ങളം ബൈപ്പാസിനടുത്തായി ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടംകാർ ബൈക്ക് വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കൈതപ്പൊയിൽ ജുമാ മസ്ജിദിൽ സമീപത്ത് അപകടം, കെഎസ്ആർ ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്, നോളജ് സിറ്റിയിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി അടിവാരം പൊട്ടിക്കയിൽ താമസിക്കുന്ന അഷ്റഫും കുടുംബവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഷ്റഫിന്റെ ഭാര്യക്ക് പരിക്കുപറ്റി. അവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

