headerlogo
breaking

തിരുവനന്തപുരം കല്ലമ്പലത്ത് ഇന്ന് പുലർച്ചെ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം

 തിരുവനന്തപുരം കല്ലമ്പലത്ത് ഇന്ന് പുലർച്ചെ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്
avatar image

NDR News

17 Jan 2026 07:52 AM

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. തൃശൂർ കൊടകര എംബിഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.

     ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്കും നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

 

NDR News
17 Jan 2026 07:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents