കോട്ടൂർ ആവറാട്ട് മുക്കിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
കൂട്ടാലിടയിൽ നിന്ന് വരുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു
നടുവണ്ണൂർ : ആവറാട്ട് മുക്കിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത് (30) ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനാണ്. കൂട്ടാലിടയിൽ നിന്ന് കോട്ടൂരിലേക്ക് വരുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. അതുവഴി വന്ന ലോറി യാത്രക്കാരാണ് അപകടത്തിൽ തെറിച്ച് റോഡിൽ കിടക്കുന്ന യുവാവിനെ കണ്ടത്.
ഉടൻ അടുത്ത വീട്ടിലെ ആളുകളെ വിളിച്ചുണർത്തി അറിയിക്കുകയും ആംബുലൻസ് വരുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. എം.എം.സി ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. തുടർന്ന് മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റും. അച്ഛൻ: കരുണാകരൻ (സുകു), അമ്മ: ഗിരിജ. സഹോദരൻ: അഭിജിത്ത്, മകൻ: ആയുഅമർ.

