പേരാമ്പ്ര ചേനോളി റോഡിൽ ഓയിൽ മില്ലിന്ന് തീപ്പിടിച്ചു
തേങ്ങ ഉണക്കാനിട്ടിരുന്ന ഡ്രയറിനാണ് തീ പിടിച്ചത്
പേരാമ്പ്ര : ചേനോളി റോഡിലെ മലബാർ ഓയിൽ മില്ലിന് തീപിടിച്ചു.
ഇന്ന് 2-30 ഓടെയായിരുന്നു സംഭവം. തേങ്ങ ഉണക്കാനിട്ടിരുന്ന ഡ്രയറിനാണ് തീ പിടിച്ചത് പേരാമ്പ്രയിലെ 2 യൂണിറ്റ് ഫയർ എഞ്ചിൻ എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കുടി രക്ഷപ്രവർത്തനം നടത്തുകയായിരുന്നു.രണ്ട് പേർ അകത്തുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

