നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: വിവാദ പ്രസ്താവന പിൻവലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.കാസർഗോഡ് മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ആളുടെ പേര് നോക്കിയാൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാം എന്ന് സജി ചെറിയാന്റെ പ്രസ്താവന വൻ വിവാദമാണ് ഉയർത്തിവിട്ടത്. എന്തായാലും വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ ഇപ്പോൾ നടത്തിയിരിക്കുന്ന ഖേദപ്രകടനം തൽക്കാലം ശമിപ്പിക്കും എന്നാണ് കരുതുന്നത് എങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ഈ പ്രസ്താവന വീണ്ടും ചർച്ചയിൽ വരാനുള്ള സാധ്യതയാണ് ഉള്ളത്.

