ദീപക്കിന്റെ മരണം; പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍
വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധു വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഷിംജിത മുസ്‌തഫയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാറിൽ പർദ്ദ ധരിച്ചാണ് ഷിംജിതയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഇന്ന് ഉച്ചയോടെയാണ് ഷിംജിതയെ വടകരയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്‌തത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം കുറച്ചുസമയത്തിനുള്ളിൽ തന്നെ ഷിംജിതയെ തിരിച്ചുകൊണ്ടുപോയി.
ദീപക്കിന്‍റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.പരാതി വന്നതിനെ തുടർന്ന് ഷിൻജിത മുസ്തഫ ഒളിവിൽ ആയിരുന്നു. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വൻ വിമർശനങ്ങളാണ് ഇവർക്കെതിരെ വന്നുകൊണ്ടിരുന്നത്

