കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
ഇന്നലെ രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം
പാലക്കാട് : കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ച് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്ത് (30) കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്ത് എന്നിവരാണ് മരിച്ചത്.
രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മറ്റു നാലു പേർക്കും പരിക്കേറ്റു.

