രാമനാട്ടുകരയിൽ കിണറ്റിൽ വീണയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി
രാത്രി വീട്ടിൽ നിന്ന് കാണാതായതോടെ നടത്തിയ തിരച്ചിലിൽ രാവിലെ 6 മണിയോടെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു
കോഴിക്കോട്: രാമനാട്ടുകരയിൽ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തിരാമനാട്ടുകര നിസരി ജംഗ്ഷനു സമീപം കിണറ്റിൽ വീണ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ അഗ്നിശമന സേന രക്ഷിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ 17ാം വാർഡിൽ "ശ്രീനിലയത്തിൽ " താമസിക്കുന്ന രാഘവൻ (82 വയസ്സ് ) ആണ് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് പറയപ്പെടുന്നു. രാത്രി വീട്ടിൽ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ 6.00 മണി കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ അകപ്പെട്ട നിലയിൽ ആളെ കണ്ടെത്തുകയായിരുന്'നു
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ ഇ. ഷിഹാബുദീൻ, ഡബ്ലിയു.സനൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഫയർ & റെസ്ക്യു ഓഫീസർ ടി.വി ജിജിൻ രാജ് ഉദ്ദേശം മുപ്പത്തഞ്ചു അടിയോളം താഴ്ച്ചയുള്ളതും 5 അടിയോളം വെള്ളമുള്ളതുമായ കിണറ്റിൽ ഇറങ്ങി റെസ്ക്യു നെറ്റ് ഉപയോഗിച്ച് ആളെ രക്ഷപ്പെടുത്തുകയായിരുന്നു.

