രാമനാട്ടുകരയിൽ ഇന്ന് സ്കൂട്ടർ മണ്ണ് മാന്തി യന്ത്രത്തിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്താണ് അപകടം
കോഴിക്കോട് : കോഴിക്കോട് വെങ്ങളം സർവീസ് റോഡിൽ വാഹന അപകടം.പുലർച്ചയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രകൾ മരിച്ചു ദേശീയപാത രാമനാട്ടുകര - വെങ്ങളം റീച്ചിലെ സർവീസ് റോഡിലാണ് പുലർച്ചെയുണ്ടായ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചത്.
സ്കൂട്ടർ ഓടിച്ച തലക്കുളത്തൂർ പുറക്കാട്ടിരി താഴത്തേയിൽ കനകശ്രീയിൽ ജി. നിർമൽ (31) ആണ് മരിച്ചത്. മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്താണ് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം ഉണ്ടായത്.

