ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ എരവട്ടൂർ സ്വദേശി മരിച്ചു
താൽക്കാലിക കണക്ഷൻ നല്കാൻ പോസ്റ്റിൽ കയറിയപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു
പേരാമ്പ്ര: ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരവട്ടൂർ പാറപ്പുറം വാളേരി മീത്തൽ ജയേഷ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. നാല്പത്തി നാല് വയസായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസം തിരുവള്ളൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള പള്ളിയത്ത് നിന്ന് ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് ചികിൽസയിലായിരുന്നു.
താൽക്കാലിക കണക്ഷൻ നല്കാൻ പോസ്റ്റിൽ കയറിയ ജയേഷ് ഷോക്കേറ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ആദ്യം കണ്ടത്. പിന്നീട് ചികിത്സയിൽ തുടരവെയാണ് മരണം.

