സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു
ഇന്നു രാവിലെ 10 മണിയോടെയായിരുന്നു മരണം
അടിവാരം: എലോക്കരയിൽ പെട്രോൾ പമ്പിലേക്ക തിരിയുന്നതിനു വേണ്ടി നിർത്തിയ സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കോളിജിൽ ചികിത്സയിൽ ആയിരുന്ന ഈങ്ങാപ്പുഴ പുറ്റേൻകുന്ന് അസൈനാർ (65) മരിച്ചു. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു മരണം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ആമിന കോട്ടോലക്കണ്ടി. മക്കൾ: റഷീദ്, റഫീഖ്, റഹീം, റസിയ. മരുമക്കൾ: ബിസീന, സാബിറ, റഹീന, ഷബീർ.

