എലത്തൂരിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
കൊലപാതകത്തിന് ശേഷം ബലാൽസംഗവും നടത്തി
കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതി മരിച്ചതിനുശേഷം പ്രതി ബലാൽസംഗവും ചെയ്തതായി പറയുന്നു. 16 വയസ്സു മുതൽ യുവതിയോട് പീഡനം തുടരുന്നതിനാൽ പോക്സോ കേസ് കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എലത്തൂരിലുള്ള വൈശാഖന്റെ വർക്ക് ഷോപ്പിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. സംഭവത്തിൽ പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

