ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഉള്ളിയേരി സ്വദേശിയായ ഹോം ഗാർഡ് മരിച്ചു
ചികിൽയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം
ഉള്ളിയേരി: ഉള്ളിയേരി പൊയില്‍ താഴത്ത് വെച്ചുണ്ടായ അപകടത്തില്‍ ഹോം ഗാര്‍ഡ് മരിച്ചു. ഉള്ള്യേരി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന മണ്ടിലിക്കണ്ടി പ്രകാശാനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്നലെ രാത്രി ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന പ്രകാശന്‍ സഞ്ചരിച്ചിരുന്ന ബൈക്കും, അതേദിശയില്‍ വരികയായിരുന്ന പാസഞ്ചര്‍ ഓട്ടോയും തമ്മിലിടിക്കുകയായിരുന്നു.
താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ കീഴില്‍ ഹോം ഗാര്‍ഡ് ആയി ജോലി ചെയ്തു വരികയായിരുന്നു. അപകടം നടന്ന ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: രമാദേവി.മക്കള്‍: രാഹുല്‍, ഐശ്വര്യ.

