പെരുവണ്ണാമൂഴി പുഴയിൽ യുവാവ് മുങ്ങി മരിച്ചു
ഇന്ന് വൈകിട്ട് നാലുമണിയോടെ പവർ ഹൗസിന് സമീപമായിരുന്നു അപകടം
പേരാമ്പ്ര: പെരുവണ്ണാമൂഴി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വയനാട് പുൽപ്പള്ളി ഇരുളം സ്വദേശി ചലഞ്ച് (22) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് നാലുമണിയോടെ പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന് സമീപമായിരുന്നു അപകടം.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ചലഞ്ച് ചെളിയിൽ അകപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടൻതന്നെ പേരാമ്പ്രയിൽനിന്നുള്ള ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവാവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

