ചക്കിട്ടപാറ പിള്ളപെരുവണ്ണയിൽ എൽപിജി സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി തീപിടിച്ചു
പേരാമ്പ്ര അഗ്നിശമന സേന അംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പിള്ളപെരുവണ്ണയിൽ എൽപിജി സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി തീപിടിച്ചത് പരിഭ്രാന്തി ഉണ്ടാക്കി. ഇന്ന് കാലത്തായിരുന്നു എഴുത്തച്ഛൻ കണ്ടി നാരായണൻ എന്നയാളുടെ വീടിന് പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് ലീക്കായി തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഡിസിപി ഫയർ എക്സ്റ്റിങ്യൂഷറ് ഉപയോഗിച്ച് തീയണച്ചു. ഗ്യാസ് സിലിണ്ടർ പുറത്തായത് കൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെടുകയായിരുന്നു എന്ന് ഫയർഓഫീസർ പറഞ്ഞു. വീട്ടിൽ നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തുവച്ച് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പാചകം ചെയ്യുകയായിരുന്നു,
നിലയത്തിലെ ഉദ്യോഗസ്ഥരായ സിജീഷ്, സനൽ രാജ്, ടി. ബബീഷ് , അഭി ലജിപത് ലാൽ , അശ്വിൻ ഗോവിന്ദ്, മനോജ്, കെ കെ ഗിരീഷ്, പി സജിത്ത്, ഹോം ഗാർഡ്മാരായ കെ രാജേഷ്, വി എം വിജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

