headerlogo
breaking

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും;ഡി എ കുടിശ്ശിക മുഴുവൻ നൽകും

കുടിശ്ശികയുടെ ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം,രണ്ടാം ഗഡു മാർച്ചിൽ

 സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും;ഡി എ കുടിശ്ശിക മുഴുവൻ നൽകും
avatar image

NDR News

29 Jan 2026 12:05 PM

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ഇതാദ്യമായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മികച്ച ആനുകൂല്യങ്ങൾ. ശമ്പള പരിഷ്കരണം, ഡി എ കുടിശ്ശിക വിതരണം, അഷേഡ് പെൻഷൻ പ്രഖ്യാപനം തുടങ്ങി ജീവനക്കാർക്ക് ഏറ്റവും അനുകൂലമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

     പങ്കാളിത്ത പെൻഷന് പകരമായിട്ടാണ് അഷേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ മുതലാണ് അഷേഡ് പെൻഷൻ നടപ്പിലാക്കുക.ഇതുവഴി അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും. ശമ്പള പരിഷ്കരണ കമ്മീഷൻ 3 മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതോടൊപ്പം വിവിധ വിഭാഗങ്ങൾക്ക് ആകർഷകമായ നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. സ്കൂൾ പാചക തൊഴിലാളികളുടെ ദൈനംദിന കൂലി 25 രൂപ വർദ്ധിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകാൻ 150 കോടി രൂപ അനുവദിക്കും. അങ്കണവാടി വക്കർമാർക്ക് 1000 രൂപ വർദ്ധിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ വേദനവും ആയിരം രൂപ കൂട്ടി. പിന്നാക്ക ക്ഷേമത്തിനായി 200.94  കോടി രൂപ അനുവദിച്ചു.100 സപ്ലൈകോ ഔട്ട്ലെറ്റുകൾ നവീകരിക്കും. വിഎസ് അച്യുതാനന്ദന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് വിഎസ് സെൻറർ സ്ഥാപിക്കും. സ്ത്രീ സുരക്ഷയ്ക്ക് 3820 കോടി രൂപ അനുവദിച്ചു.സ്മാർട്ട് ഓട്ടോ സ്റ്റാൻഡിനായി 20 കോടി രൂപ അനുവദിക്കും.മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷന് 39.77 കോടി രൂപ. സമഗ്ര ശിക്ഷയ്ക്ക് 55 കോടി രൂപ നൽകും.എസ്സിഇആർടിയുടെ പ്രവർത്തനത്തിന് 22.2 കോടി രൂപ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 861.4 കോടി രൂപ ചെലവഴിക്കും. പ്രവാസി സാമൂഹ്യ സുരക്ഷയ്ക്ക് 35 കോടി. ലോക കേരള സഭയ്ക്ക് 6.5 കോടി .ഭിന്നശേഷി മേഖലയിൽ 250 കോടി.പിജി ഗവേഷകർക്ക് 15,000 രൂപ നൽകും.സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി 454.81 കോടി രൂപ ചെലവഴിക്കും. ഭിന്നശേഷിക്കാർക്കായി പുതിയ പദ്ധതിയായ 50 വീട് സ്ഥാപിക്കും. സാക്ഷരത പ്രേരക്ക് മാർക്ക് ആയിരം രൂപ വർദ്ധിച്ചു. സർവ്വകലാശാലകൾക്ക് 250 കോടി രൂപ അനുവദിച്ചു. ലൈബ്രറിമാരുടെ ശമ്പളം 1000 രൂപ കൂട്ടി. സ്കോളർഷിപ്പ് ഫെലോഷിപ്പ് ആയി 15,000 രൂപ നൽകും. അങ്കണവാടി ഹെൽപ്പേഴ്സിനെ 500 രൂപ കൂടും.കെ എസ് ഇ ബിക്ക് 123 8 കോടി രൂപ നൽകും. ക്യാൻസർ എയ്ഡ്സ് രോഗികൾക്ക് ₹2000 സഹായം നൽകും വിഴിഞ്ഞ വികസനത്തിന് ആയിരം കോടി രൂപ നൽകും പരമ്പരാഗത വ്യവസായത്തിന് 242 കോടി രൂപ അനുവദിക്കും കശുവണ്ടി മേഖല പുനരുജീവിപ്പിക്കുന്നതിന് 50 കോടി നൽകും 112 കോടി രൂപ അനുവദിക്കും. കൊച്ചി മെട്രോക്ക് 79 കോടി രൂപയാണ് അനുവദിക്കുക. മൃഗസംരക്ഷണ മേഖലയ്ക്ക് 318 കോടി രൂപ .  ചിക്കൻ പദ്ധതി വ്യാപിപ്പിക്കും. തീരദേശ വികസനത്തിന് 353 കോടി രൂപ. മലബാർ കാൻസർ സെൻററിന് 50 കോടി രൂപ ആർസിസിക്ക് 90 കോടി കൊച്ചി കാൻസർ സെന്ററിന് 30 കോടി.  ബജറ്റ് അവതരിപ്പിച്ച ഉടനെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സന്ദേശം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നു. യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാത്ത ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് ആണ് ഇതെന്ന് സതീശൻ പറഞ്ഞു.

NDR News
29 Jan 2026 12:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents