കോഴിക്കോട് കോവൂരിൽ സ്കൂട്ടർ അപകടം രണ്ടുപേർക്ക് പരിക്ക്
സ്ത്രീയും പുരുഷനും ആണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്
കോഴിക്കോട്: കോവൂരിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട രണ്ടുപേർക്ക് പരിക്കേറ്റു. കെ എൽ 57 ഇ 2620 നമ്പറിലുള്ള സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീയും പുരുഷനും ആണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. കുറ്റിക്കാട്ടൂർ സ്വദേശികളാണ് എന്ന് കരുതപ്പെടുന്നു.
ഒരാളുടെ പേര് സുലൈമാൻ എന്നാണ്. അപകടത്തിൽ പരിക്കുപറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

