പെരുവണ്ണാമൂഴി ഡാമിൽ നിന്ന് പ്രധാന കനാലിലേക്ക് വെള്ളം തുറന്നു
വലതുകര പ്രധാനകനാലിലൂടെയാണ് ഇന്ന് വെള്ളം ഒഴുകിയത്
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽ നിന്ന് പ്രധാന കനാലിലേക്ക് വെള്ളം തുറന്നു വിട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കനാൽ തുറന്നത്. ജീവനക്കാരുടെ സ്‌മരണയ്ക്കായി പണികഴിപ്പിച്ച സ്‌തൂപത്തിൽ ദീപം തെളിയിച്ച ശേഷമാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കനാലിലേക്ക് വെള്ളം ഒഴുക്കി വിട്ടത്.പട്ടാണിപ്പാറയിൽ നിന്ന് കനാൽ രണ്ട് ഭാഗങ്ങളാകുന്നുണ്ട്. ഇതിൽ വലതുകര പ്രധാന കനാലിലൂടെയാണ് ഇന്ന് വെള്ളം ഒഴുകിയത്.വേളം, തൂണേരി, അഴിയൂർ, മണിയൂർ ഭാഗങ്ങളാണ് വലതുകര കനാലിൽ വരുന്നത്. സാധാരണ ഫെബ്രുവരി ആദ്യവാരമോ പകുതിയോടെയോ ആണ് കനാൽ തുറക്കാറുള്ളത്. എന്നാൽ ചിലയിടങ്ങളിൽ വരൾച്ച അനുഭവപ്പെടുന്നതായി കർഷകർ അറിയിച്ചിരുന്നു.
വില്ല്യാപ്പള്ളി ഓർക്കാട്ടേരി ഭാഗങ്ങളിൽ വരൾച്ച തുടങ്ങിയത് പച്ചക്കറി കർഷകരെയും മറ്റും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കനാൽ നരത്തെ തുറക്കാൻ തീരുമാനിച്ചത്. ഇടതുകര കനാൽ ഫെബ്രുവരി ആറിനാണ് തുറക്കുക. കല്ലൂർ, കക്കോടി, നടുവത്തൂർ, അയനിക്കാട്, തിരുവങ്ങൂർ, ഇരിങ്ങൽ എന്നിങ്ങനെയുള്ള ബ്രാഞ്ച് കനാലുകളിക്ക് ഇടതുകര തുറന്നാൽ വെള്ളമെത്തും. എക്സ്ക്യൂട്ടിവ് എഞ്ചിനിയർ പേരാമ്പ്ര, അസിസ്റ്റന്റ്റ് എഞ്ചിനിയർ പെരുവണ്ണാമൂഴി തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്ന് പെരുവണ്ണാമൂഴിയിൽ എത്തിയിരുന്നു.

