മേപ്പയൂർ എ.വി. ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദ്വിദിന സഹവാസ ക്യാമ്പ്
ക്യാമ്പിന്റെ ഉദ്ഘാടനം സലഫിയ അസോസിയേഷൻ സെക്രട്ടറി എ.വി. അബ്ദുള്ള നിർവഹിച്ചു
മേപ്പയ്യൂർ: എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് കോളേജ് ജീവിതത്തിലേക്ക് ആത്മ വിശ്വാസത്തോടെയും സൗഹൃദപരമായ സമീപനത്തോടെയും കടന്നുവരാൻ സഹായിക്കുന്നതി നായാണ് “ഒപ്പം" എന്ന പേരിൽ രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, കൂട്ടായ്മ മനോഭാവം, ആശയവിനിമയ കഴിവ് എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഉദ്ഘാടനം സലഫിയ അസോസിയേഷൻ സെക്രട്ടറി ജനാബ് എ.വി. അബ്ദുള്ള നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു ഡോ. ആർ.കെ. സതീഷ്. സ്വാഗതം ആശംസിച്ചത് ക്യാമ്പ് കോഓർഡിനേറ്റർ പ്രവീൺ ജി ആയിരുന്നു.

