headerlogo
breaking

പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ ആണ് മരിച്ചത്

 പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ  ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
avatar image

NDR News

03 Feb 2026 02:43 PM

കോഴിക്കോട്: ടർഫ് നിർമ്മാണ ജോലിക്കിടെ ഉയരത്തിൽ നിന്നും വീണ് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളിയിൽ ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ പിണറായി സ്വദേശിയായ യുവാവ് ടർഫിന്റെ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ ഉയരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. ഏതാനും ദിവസങ്ങളായി ഇവിടെ പൂർണമായും പൊളിച്ചുമാറ്റിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. പയ്യോളി പേരാമ്പ്ര റോഡിലെ 'കിക്ക് ഓഫ്' ടർഫിലാണ് അപകടമുണ്ടായത്. ഇരുമ്പ് ഫ്രെയിമിൽ നാലു മീറ്ററോളം ഉയരത്തിൽ ജോലി ചെയ്യുന്നതിനിടെ യുവാവ് താഴേക്ക് വീഴുകയായിരുന്നു. 

    ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പരുക്കേറ്റ യുവാവിനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

NDR News
03 Feb 2026 02:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents