headerlogo
breaking

പയ്യോളിയിൽ ഇന്ന് ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തു നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ സ്വദേശിയാണ് അപകടത്തിൽ പെട്ടത്

 പയ്യോളിയിൽ ഇന്ന് ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തു നിന്ന് വീണ്  യുവാവിന് ഗുരുതര പരിക്ക്
avatar image

NDR News

03 Feb 2026 01:43 PM

പയ്യോളി: ടർഫ് നിർമ്മാണ ജോലിക്കിടെ ഉയരത്തിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്. പയ്യോളിയിൽ ഇന്ന് ഉച്ചയോടെ കണ്ണൂർ സ്വദേശിയായ യുവാവിനെ ഗുരുതരമായി പരിക്കേറ്റത്. ഏതാനും ദിവസങ്ങളായി ഇവിടെ പൂർണമായും പൊളിച്ചുമാറ്റിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.

  പയ്യോളി പേരാമ്പ്ര റോഡിലെ 'കിക്ക് ഓഫ്' ടർഫിലാണ് അപകടമുണ്ടായത്. ഇരുമ്പ് ഫ്രെയിമിൽ നാലു മീറ്ററോളം ഉയരത്തിൽ ജോലി ചെയ്യുന്നതിനിടെ യുവാവ് താഴേക്ക് വീഴുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ വടകര സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

 

 

NDR News
03 Feb 2026 01:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents