മാങ്കാവിൽ ഇന്ന് പുലർച്ചെ കെട്ടിടത്തിന് തീ പിടിച്ച് ഒരാൾ മരിച്ചുമാങ്കാവിൽ ഇന്ന് പുലർച്ചെ കെട്ടിടത്തിന് തീ പിടിച്ച് ഒരാൾ മരിച്ചുകെട്ടിടത്തിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കെട്ടിടത്തിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കോഴിക്കോട്: കോഴിക്കോട് മാങ്കാവിടുത്ത് ഇന്ന് പുലർച്ചെ കെട്ടിടത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒരാൾ മരിച്ചു. മാങ്കാവ്ആഴ്ചവട്ടത്ത് ഇന്ന് രാവിലെ 6:30 അപകടം ഉണ്ടായത്. ആഴ്ചവട്ടം ലാഡർ ഫ്ലാറ്റിന് മുൻ വശത്തുള്ളകെട്ടിടത്തിലാണ് തീ പിടിച്ചത്.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി തീ അണച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ റൂമിനകത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. സന്തോഷ് എന്നയാളാണ് മരണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.അപകടകാരണം വ്യക്തമല്ല ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാക്കാൻ ആകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

