headerlogo
breaking

വെള്ളിമാടുകുന്ന് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകൾക്കും ദാരുണാന്ത്യം

ഇന്ന് വൈകിട്ട് ആയിരുന്നു നാടിനെ നടുക്കിയ ദാരുണമായ ദുരന്തം

 വെള്ളിമാടുകുന്ന് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകൾക്കും ദാരുണാന്ത്യം
avatar image

NDR News

06 Feb 2026 08:43 PM

വെള്ളിമാടുകുന്ന്:എൻ ജി ഒ ക്വാട്ടേഴ്‌സിന് സമീപം മാലൂർ കുന്നിൽ ബൈക്ക് താഴ്‌ചയിലേക്ക് ഉപ്പയും മകളും മരിച്ചു. ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തലക്കുളത്തൂർ മാലൂർ കുന്ന് സ്വദേശികളായ മുഹമ്മദ് റാഫിയും അദ്ദേഹത്തിൻറെ മകൾ ഫാത്തിമ നഹയുമാണ് മരണപ്പെട്ടത്. 

      നഹ വെളളിമാടുകുന്ന് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായ 19 കാരിയാണ് മരിച്ചത്. ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

 

NDR News
06 Feb 2026 08:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents