കറുത്ത പറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ഇന്ന് പുലർച്ചെ 5 മണിയോടെ ബൈക്കും വാനും കൂട്ടിയിടിച്ചാണ് അപകടം
മുക്കം: കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ബൈക്കും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

