headerlogo
breaking

വെള്ളികുളങ്ങരയിൽ ഇന്ന് പുലർച്ചെ പലചരക്ക് കടയ്ക്ക് തീപിടിച്ചു

വടകര ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചു

 വെള്ളികുളങ്ങരയിൽ ഇന്ന് പുലർച്ചെ പലചരക്ക് കടയ്ക്ക് തീപിടിച്ചു
avatar image

NDR News

08 Feb 2026 10:40 AM

കോഴിക്കോട് വടകര: വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു. പുത്തൻപുരയിൽ ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിയമർന്നത്. ഇന്ന് പുലർച്ചെ 1. 30 ഓടെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് വടകര ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചതിനാൽ വന് ദുരന്തമാണ് ഒഴിവായത്. 

     ബാങ്ക് മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ഒ അനീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റസ് ഓഫീസർമാരായ എം പി ഷൈജേഷ്, സി കെ അർജുൻ, വി ലികേഷ്, കെ സുബൈർ, കെ ബി സുരേഷ്, പി. അഗീഷ്, ടി വി അഖിൽ, ജെ ജയകൃഷ‌ണൻ, ഐ ബിനീഷ്, എൻ സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

NDR News
08 Feb 2026 10:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents