പന്തിരിക്കരയിൽ ഇന്ന് വൈകിട്ട് 'റബ്ബർ പുരക്ക് തീപിടിച്ചു
രാത്രി 7 മണിയോടെയായിരുന്നു സംഭവം
പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കരയിൽ തൊണ്ടിയിൽ അബ്ദുറഹിമാൻ്റെ വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന ഷെഡ്ഡിന് തീപിടിച്ചു. രാത്രി 7 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടി റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചതിനാൽ വീട്ടിലേക്ക് പടരാതെ രക്ഷപ്പെടുകയായിരുന്നു .
ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകൾ, തേങ്ങ, അടക്ക മുതലായവയും കത്തി നശിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, അരുൺ പ്രസാദ്, ജിനേഷ്, ജിഷാദ്, ഹോം ഗാർഡ് രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

