ആയഞ്ചേരിയിൽ നിയന്ത്രണം വിട്ട കെഎസ്ഇബി യുടെ കരാർ ജീപ്പ്; നിരവധി ഓട്ടോകളിൽ ഇടിച്ച് അപകടം
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്
കോഴിക്കോട്: അഞ്ചേരിയിൽ കെഎസ്ഇബിയുടെ കരാർ ജീപ്പ് നിയന്ത്രണം വിട്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നിയന്ത്രണം വിട്ട കെഎസ്ഇബിയുടെ കരാർ ജീപ്പ് ഓട്ടോകളിൽ ഇടിച്ചാണ് അപകടമുണ്ടായത് തീക്കുനി റോഡിലൂടെ എത്തിയ ജീപ്പ് ആയഞ്ചേരി ആസ്പയറിന് സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
റോഡരികിൽ ലൈനിൽ നിരത്തിയിട്ടിരുന്ന ഓട്ടോ കളിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്. അപകടത്തിൽ രണ്ട് ഓട്ടോകൾക്ക് കാര്യമായ തകരാർ സംഭവിച്ചു. മൂന്ന് ഓട്ടോകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോ സമീപത്തെ ലോട്ടറി കടയിൽ ഇടിച്ചാണ് നിന്നത്.ഇതോടെ കടയ്ക്കും നാശനഷ്ടമുണ്ടായി.ഓട്ടോകളിൽ ഉണ്ടായിരുന്ന ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലിസ് സ്ഥലത്തെത്തി മുഴുവൻ വാഹനങ്ങളും നീക്കി.

