കരുവണ്ണൂരിൽ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു
പേരാമ്പ്ര ഭാഗത്തേക്ക് പോയ ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം
കരുവണ്ണൂർ: നടുവണ്ണൂർ-കരുവണ്ണൂർ ഭാഗത്ത് ബൈക്കും കാറും അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ്(22) ആണ് മരണപ്പെട്ടത്. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അപകടം നടന്ന ഉടനെ ഓടികൂടിയവർ മൊടക്കല്ലൂർ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു ഇപ്പോൾ മൊടക്കല്ലൂർ ആശുപത്രിയിലാണ് ബോഡി ഉള്ളത്. പേരാമ്പ്ര പോലീസ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും.
കരുവണ്ണൂർ നയാര പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെ വന്ന് കാർ കണ്ട് പരിഭ്രമിച്ച യുവാവ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വഴുതി റോഡിൽ വീഴുകയായിരുന്നു. ഊരള്ളൂർ സ്വദേശിയായ അധ്യാപകൻ്റെതാണ് കാർ എന്ന് പറയപ്പെടുന്നു. രാജൻ മാസ്റ്ററാണ് അശ്വിൻ രാജിന്റെ പിതാവ്.

