headerlogo
breaking

കോഴിക്കോട് മിംസ് ആശുപത്രി മെഡിസിപ്പ് ലിസ്റ്റിൽ നിന്ന് പുറത്ത്

ഡയാലിസിസ് അടക്കമുള്ള ചികിത്സ തേടിയിരുന്ന നൂറുകണക്കിന് രോഗികളാണ് ഇതോടെ പ്രതിസന്ധിയിലായത്

 കോഴിക്കോട് മിംസ് ആശുപത്രി മെഡിസിപ്പ് ലിസ്റ്റിൽ നിന്ന് പുറത്ത്
avatar image

NDR News

11 Feb 2026 11:19 PM

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസപ്പിൽ നിന്ന് കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ മിംസ് ഹോസ്പിറ്റൽ പുറത്ത്. മെഡിസെപ്പിന്റെ ഈ വർഷത്തെ പുതിയ ലിസ്റ്റ് വന്നപ്പോൾ മിംസ് ആശുപത്രിയുടെ പേരില്ല. ഡയാലിസിസ് ഓങ്കോളജി അടക്കമുള്ള വളരെ പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്ന നൂറുകണക്കിന് രോഗികളാണ് ഇതോടെ പ്രതിസന്ധിയിലായത്. മെഡിസെപ്പ് കൗണ്ടർ ഇപ്പോഴും റിസപ്ഷനിൽ പ്രവർത്തിക്കുന്നുണ്ട്.

     ഫെബ്രുവരി ഒന്നു മുതലാണ് മിംസ് ആശുപത്രിയിൽ മെഡിസപ്പ് സ്വീകരിക്കാത്തത്. ആശുപത്രിയിലെഎല്ലാ ഡിപ്പാർട്ട്മെന്റുകളും ഉൾപ്പെടുത്താത്തത് കൊണ്ടാണ് മിംസ് ആശുപത്രിയെ മെഡിസപ്പിൽ നിന്ന് ഒഴിവാക്കിയതെന്ന് പറയപ്പെടുന്നു. മിംസ് ആശുപത്രി മെഡിസപ്പ് ലിസ്റ്റിൽ നിന്ന് ഒഴിവായെങ്കിലും ആശുപത്രി അധികൃതർ ഔദ്യോഗികമായി ഇത് രോഗികളെയോ പൊതു സമൂഹത്തിലോ അറിയിച്ചിട്ടില്ല. ചികിത്സ തേടി ക്ലെയിം ആവശ്യപ്പെട്ട് രോഗികൾ കൗണ്ടറിൽ എത്തുമ്പോൾ മാത്രമാണ് ആശുപത്രി മെഡിസപ്പ് ലിസ്റ്റിൽ ഇല്ല എന്ന വിവരം അറിയുന്നത് ഇതുമൂലം നിരവധി രോഗികൾ ആണ് വൻപണം കൊടുത്ത് ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്നത്. 

 

 

NDR News
11 Feb 2026 11:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents