കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു
പ്രതിയായ വെസ്റ്റ് ഹിൽ സ്വദേശി കസ്റ്റഡിയിൽ
കോഴിക്കോട്:ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു. പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ചായിരുന്നു എസ് ഐക്ക് കുത്തേറ്റത്. പ്രതിയായ വെസ്റ്റ് ഹിൽ സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐക്ക് രണ്ടിടത്തായി കുത്തേറ്റതായാണ് റിപ്പോർട്ട്.സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു. അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ടൗൺ സ്റ്റേഷൻ മുൻവശത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്‌ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്‌തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.

