headerlogo
breaking

മരുതോങ്കര അംബേദ്‌കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ

വിദ്യാർഥിനികൾ മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി

 മരുതോങ്കര അംബേദ്‌കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ
avatar image

NDR News

16 Feb 2026 07:31 PM

കോഴിക്കോട് : കുറ്റ്യാടി മരുതോങ്കര അംബേദ്‌കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്‌ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. 31 വിദ്യാർഥിനികളും മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

     ഞായറാഴ്ച പാകംചെയ്ത ചിക്കൻ കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ യുണ്ടായതെന്ന സംശയം. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുറച്ച് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികളെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്

NDR News
16 Feb 2026 07:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents