നടുവണ്ണൂർ ജവാൻ ഷൈജു വളവ് എടുത്തുമാറ്റും;ഉള്ളിയേരി മുതൽ കുറ്റ്യാടി വരെ14 മീറ്ററിൽ റോഡ് വീതി കൂട്ടും
വീതി കൂട്ടേണ്ട ഇടങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും
നടുവണ്ണൂർ: പാവങ്ങാട് ഉള്ളേരി -കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാ തയുടെ നവീകരണത്തിന്റെ ഭാഗമായി ഉള്ളിയേരി മുതൽ കുറ്റ്യാടി വരെ 14 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി ഈ റൂട്ടിൽ സ്ഥിരം അപകട മേഖലയായ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പ് പുതിയപ്പുറം അപകട വളവ് വെള്ളിയൂർ അപകട വളവ് എന്നിവിടങ്ങളിൽ സ്ഥലം ഏറ്റെടുത്ത് വളവ് നിവർത്തും. ഇതിന് സ്ഥലം എടുക്കുന്നതിനും കുറ്റ്യാടി വരെയുള്ള റോഡിൻറെ സെക്കൻഡ് റീച്ച് നവീകരണത്തിനുമായിയി 166.55 കോടി രൂപ അനുവദിച്ചതായി കെഎം സച്ചിൻ ദേവ് എംഎൽഎ അറിയിച്ചു. കിഫ്ബി ബോർഡ് മീറ്റിങ്ങിലാണ് ഫണ്ടിന് അംഗീ കാരമായത്. സംസ്ഥാനപാത നവീകരണത്തിന്റെ ഒന്നാം ഘട്ടം പാവങ്ങാട് മുതൽ ഉള്ളേരിവരെയാണ്. പാത നവീകരിക്കുന്നതോടെ പറമ്പത്തും അത്തോളിയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവും. നവീകരിക്കുമ്പോൾ പലയിടത്തും റോഡിന് ഇരുഭാഗത്ത് നിന്നുമുള്ള സ്ഥലങ്ങൾ അക്വേയർ ചെയ്യേണ്ടിവരും. ഇതിൽ ഒമ്പത് മീറ്റർ കാര്യേജ് വേ, ഇരുവശത്തും ഡ്രെയിനേജ്, നടപ്പാത, യൂട്ടിലിറ്റി കോറിഡോർ എന്നിവയുണ്ടാകും.
ഭൂമി ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞാൽ ഉടനെ തന്നെ റോഡ് പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ വേഗത്തിൽ പൂർത്തീകരിക്കും. പുറക്കാട്ടിരി മുതൽ ഉള്ളിയേരി വരെയുള്ള ഭാഗം 10 കോടി രൂപ ചെലവിൽ ബി എം ബി സി നിലവാരത്തിലാണ് ഗതാഗത യോഗ്യമാക്കിയത്. സംസ്ഥാനപാത നവീകരണം യാഥാർത്ഥ്യമായി കഴിഞ്ഞാൽ ഈ റോഡിലെ വാഹനങ്ങളുടെ തിക്കിനും ട്രാഫിക് ബ്ലോക്കിനും ഒരു പരിധിവരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

