നാദാപുരത്ത് ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. ഞായറാഴ്‌ച രാത്രിയാണ് നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിൽ പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.
കോറോത്ത് മൊയ്‌തുവിൻ്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. പടക്കം പൊട്ടിച്ചവർക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

