കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടിത്തം
തീ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമം തുടരുന്നു
കോഴിക്കോട്: കോഴിക്കോട്ടെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. കല്ലായി പാളയം റോഡിലെ ജയലക്ഷ്മി സിൽക്‌സിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് വൈകീട്ട് 6.15 ഓടു കൂടിയാണ് അപകടമുണ്ടായത്. രണ്ടും മൂന്നും നിലകളിലേക്കാണ് തീ പടർന്നത്. റോഡിലൂടെ പോയവരാണ് കെട്ടിടത്തിന്റെ പിൻഭാഗത്തായി തീ പടർന്നതായി തിരിച്ചറിഞ്ഞത്. ഉടൻ അകത്തുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
അപകടത്തിൽ രണ്ടോളം ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീ ഇപ്പോഴും ആളി പടർന്നു കൊണ്ടിരിക്കുകയാണ്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നുണ്ട്.

