നടുവണ്ണൂർ കാട്ടിൽ പുതിയോട്ടിൽ മുക്കിൽ രണ്ട് കാറുകളും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേർക്ക്
അമിത വേഗതയിൽ ഫോർച്യൂണർ ബസിനെ ഓവർടേക്കു ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം വരുത്തുകയായിരുന്നു
നടുവണ്ണൂർ : നടുവണ്ണൂർ - പേരാമ്പ്ര റോഡിൽ കാട്ടിൽ പുതിയോട്ടിൽ മുക്കിൽ കാറുകൾ നേരിട്ടും പിറകിൽ ബൈക്കും ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്തുനിന്നും ബുള്ളറ്റിൽ യാത്ര ചെയ്തു വരികയായിരുന്ന കൂരാച്ചുണ്ട് സ്വദേശികളായ യുവാക്കൾക്ക് അപകടത്തിൽ പരിക്കേറ്റു. പേരാമ്പ്രയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎൽ 10 ബി ഇ 0900 ഫോർച്യൂണറാണ് അപകടം വരുത്തിയത്. അതിവേഗതയിൽ കുതിച്ചു വന്ന ഈ വാഹനം കാട്ടിൽ പുതിയോട്ടിൽ മുക്കിൽ വച്ച് ബസ്സിനെ അപകടകരമാം വിധം മറികടക്കാൻ ശ്രമിക്കുകയായിരുന്നു. എതിരെ കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കരുവണ്ണൂർ സ്വദേശിയുടെ കാർ വന്ന വശത്തേക്ക് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഫോർച്യൂണർ കയറിയപ്പോൾ, കരുവണ്ണൂർ സ്വദേശി രക്ഷപ്പെടുത്താൻ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്തെങ്കിലും വശം ഇടിച്ചു തെറിപ്പിച്ച് ഫോർച്യൂണർ മുന്നോട്ടു പോയി.
അപകടം വരുത്തിയ ശേഷം 100 മീറ്ററോളം വീണ്ടും മുന്നോട്ടു പോയാണ് ഫോർച്യൂണർ കാർ നിർത്തിയത്. ഇതേ സമയത്ത് തന്നെ ബ്രേക്ക് ചെയ്തതിന്റെ കാറിൻറെ പിറകിൽ നല്ല വേഗതയിൽ വരികയായിരുന്ന ബുള്ളറ്റ് ഇടിച്ചാണ് യുവാക്കൾക്ക് പരിക്കേറ്റത്. കെഎൽ 0 7 സി എച്ച് 0567 കാറിന് പിറകിലാണ് യുവാക്കൾ യാത്ര ചെയ്ത ബുള്ളറ്റ് ഇടിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർച്യൂണർ പേരാമ്പ്ര ഭാഗത്ത് നിന്ന് വരുമ്പോൾ തന്നെ അമിത വേഗതയിൽ ആയിരുന്നുവെന്ന് പിറകെ വന്ന വാഹനത്തിൽ ഉള്ളവർ പറഞ്ഞു.

