നന്തിയിൽ ബൈക്കിൽ നിന്ന് യുവാവ് ടോറസിനടിയിലേക്ക് മറിഞ്ഞു വീണ് ഗുരുതര പരിക്ക്
സർവീസ് റോഡിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം
കോഴിക്കോട്: നന്തിയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ബുള്ളറ്റ് ബൈക്കിൽ നിന്ന് യുവാവ് തെന്നിമാറി ടോറസ്നടിയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഇന്ന് രാത്രി ഏഴ് മണിയോടെ യായിരുന്നു അപകടം. ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക്, ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
സർവീസ് റോഡിന്റെ വശത്തെ കല്ലുകളിൽ കയറി തെന്നി നീങ്ങിയ ബുള്ളറ്റ് ബൈക്കിൽ നിന്നും യുവാവ് തെറിച്ചു വീഴുകയായിരുന്നു വെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രി യിലേക്ക് കൊണ്ടു പോയി.

