headerlogo
breaking

എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു

സ്കൂട്ടർ യാത്രികൻ ബ്രേക്ക് ചെയ്‌തപ്പോൾ റോഡിലെ മണലിൽ തെന്നി സ്കൂട്ടർ മറിയുകയായിരുന്നു

 എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു
avatar image

NDR News

18 Feb 2026 07:46 PM

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു. മാനാഞ്ചിറ- മലപ്പറമ്പ് റോഡിൽ നിർമ്മാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്.

    സ്കൂട്ടറിന് മുമ്പിലായി ഒരു കാറുണ്ടായിരുന്നു. കാർ ഇടതുഭാഗത്തേക്ക് ഇൻ്റിക്കേറ്ററിട്ട് തിരിയുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ ബ്രേക്ക് ചെയ്‌തപ്പോൾ റോഡിലെ മണലിൽ തെന്നി സ്കൂട്ടർ ചെരിഞ്ഞുവീഴുകയും യാത്രികൻ തെറിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. യാതൊരു മുൻകരുതലുമില്ലാതെയാണ് ഓടയുടെ പ്രവൃത്തി നടക്കുന്നത്. ഓടയുടെ കൂർത്ത കമ്പികൾ തള്ളി നിൽക്കുന്ന സ്ഥിതിയുണ്ട്. ഇതിൽ തട്ടി നിസാറിന്റെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. തല കുത്തിയാണ് നിസാർ ഓടയിലേക്ക് വീഴുന്നത്. ഹെൽമറ്റ് ഇട്ടതിനാൽ തലയ്ക്ക് പ്രത്യക്ഷത്തിൽ വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ല.

 

NDR News
18 Feb 2026 07:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents