കടിയങ്ങാട് സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മുതുവണ്ണാച്ച വെള്ളപ്പാലൻ കണ്ടി നിതിൻ ആനന്ദ്(38), മീത്തലെ പാറക്കലിൽ പ്രജീഷ് കുമാർ(45) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച രാത്രിയാണ് സിപിഎം പ്രവർത്തകനായ കുനീമ്മൽ ദിനേശന് നേരെ അക്രമം ഉണ്ടായത്. മുതുവണ്ണാച്ച- പാറക്കെട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ദിനേശനെ ബൈക്കിൽ എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുക യായിരുന്നു.
സാരമായി സാരമായി പരിക്കേറ്റ ദിനേശൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ബിജെപി പ്രവർ ഒരു പ്രവർത്തകർ ആണെന്നും ഇന്നലെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

