ഓപ്പറേഷൻ സമയത്ത് കത്രിക വയറ്റിൽ മറന്നുവച്ചു; മധ്യവയസ്കക്ക് വയറ്റിൽ കത്രികയുമായി അഞ്ചുവർഷത്തെ ദുരിത ജീവിതം
ആലപ്പുഴയിലെ ഉഷ ജോസഫ് എന്ന സ്ത്രീക്കാണ് ദുരനുഭവം
ആലപ്പുഴ: അഞ്ചുവർഷം മുമ്പ് ചെയ്ത ഓപ്പറേഷനിൽ ഗുരുതരമായി പിഴവ് വരുത്തിയ ഡോക്ടർ വയറ്റിൽ കത്രിക മറന്നു വെച്ചത് കാരണം മധ്യവയസ്കയായ സ്ത്രീ തുടർന്ന് ജീവിച്ചത് വയറ്റിൽ കത്രികയുമായി. ആലപ്പുഴയിലെ പുന്നപ്ര സ്വദേശി ഉഷ ജോസഫ് എന്ന സ്ത്രീക്കാണ് ദുരനുഭവം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 5 വർഷം മുമ്പ് നടന്ന ഓപ്പറേഷനിലാണ് ഗുരുതരമായ പിഴവ് വന്നത്.ശസ്ത്രക്രിയയ്ക്ക് ശേഷം നിരന്തരമായി വയറുവേദനകളും അസ്വസ്ഥതയും ബ്ലീഡിങ്ങും വന്ന് കഴിഞ്ഞ അഞ്ച് വർഷമായി ചികിത്സയിലായിരുന്നു ഉഷ. ജോലിക്ക് പോലും പോകാൻ വയ്യാതെ ആയിരക്കണക്കിന് രൂപയുടെ വേദനസംഹാരി കഴിച്ചാണ് കഴിഞ്ഞ അഞ്ചു വർഷം പിന്നിട്ടത്. വേദന സഹിക്കവയ്യാതെ വന്നപ്പോൾ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗാവസ്ഥയെ കുറിച്ച് സംശയമുയർന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ എക്സ്-റേ എം ആർ ഐ പരിശോധനയിലാണ് ഒടുവിൽ കത്രിക കണ്ടെത്തിയത്. ഇത് മനസ്സിലായ ഉടനെ എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തി കത്രിക നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ആശുപത്രി അധികൃതർ. എന്നാൽ ഈ ആശുപത്രിയിൽ നിന്ന് ഇനിയും ഒരു ഓപ്പറേഷൻ ചെയ്യാൻ തനിക്ക് ധൈര്യമില്ലെന്ന് ഉഷ ജോസഫ് പറഞ്ഞു

