ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് ദാരുണാന്ത്യം
ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു അപകടം
നന്തി: ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് ദാരുണാന്ത്യം. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് മക്കാൻ താഴത്തെ വീട്ടിൽ ഹാഫിസ് താജുദ്ദീൻ (22) ആണ് അപകടത്തിൽ പെട്ട് തൽക്ഷണം മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു അപകടം. യുവാവിനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാം മൈൽസിൽ വച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ഇരുചക്ര വാഹനം റോഡിൽ നിന്നും തെന്നി ടോറസിനടിയിൽ പെടുകയായിരുന്നു.

