headerlogo
breaking

തീവണ്ടി യാത്രക്കാരുടെ ഫോണും ലാപ്ടോപ്പും മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.

 തീവണ്ടി യാത്രക്കാരുടെ ഫോണും ലാപ്ടോപ്പും മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ
avatar image

NDR News

22 Feb 2026 12:38 PM

കോഴിക്കോട്: തീവണ്ടികളിൽ മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. എറണാകുളം- നിസാമുദ്ധീൻ എക്‌സ്പ്രസിലെ യാത്രക്കാരനിൽ നിന്നും പുതുച്ചേരി- മംഗലാപുരം എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലുണ്ടായിരുന്ന യാത്രക്കാരനിൽ നിന്നും ലാപ്ടോപ് ഉൾപ്പെടെയുള്ള ബാഗ് മോഷ്ടിച്ചതിനാണ് അറസ്റ്റിലായത്. കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിൽ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതിനും തീവണ്ടി യാത്രയ്ക്കിടെ ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്. ഐഫോണും മറ്റൊരു ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തു. ലാപ്ടോപ്പുകൾ കണ്ടെത്താനുണ്ട്.

     കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ബഷീർ പി.കെ., അനി എം.പി., ഡാൻസാഫ് അംഗങ്ങളായ ജോസ് പി.ബി., അഖിലേഷ്, സജികുമാർ, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ എസ്.ഐ. എം.പി. ഷിനോജ്കുമാർ, എ.എസ്.ഐ.മാരായ കെ.എം. ഷിജു, കെ.സി. രഞ്ജിത്ത്, കെ.സി. രാധാകൃഷ്ണൻ, ഒ.പി. ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്.

 

NDR News
22 Feb 2026 12:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents