മുത്താമ്പിയിൽ ബസ്സിൽ എംഡി എം എ കടത്താൻ ശ്രമിച്ച കന്നൂര് സ്വദേശി പിടിയിൽ
പോലിസും ഡാൻസാഫും ചേർന്നാണ് വൈകീട്ട് ആറ് മണിയോടെ പരിശോധന നടത്തിയത്
കൊയിലാണ്ടി: മുത്താമ്പി അണ്ടർ പാസിന് സമീപം നടന്ന വാഹന പരിശോധനയിൽ ബസിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. കന്നൂര് സ്വദേശി പറക്കുതാഴെ വീട്ടിൽ അതുൽ കൃഷ്‌ണയാണ് പിടിയിലായത്. ഇയാളിൽ നിന്ന് പത്ത് ഗ്രാമിലധികം എംഡിഎംഎ പിടികൂടി.
താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കൊയിലാണ്ടി പോലിസും ഡാൻസാഫും ചേർന്നാണ് വൈകീട്ട് ആറ് മണിയോടെ പരിശോധന നടത്തിയത്.

