headerlogo
breaking

കേരള സ്റ്റോറി - 2 റിലീസ് ഹൈക്കോടതി തടഞ്ഞു

റിലീസിന് രണ്ടാഴ്ചത്തെ ഇടക്കാല സ്റ്റേ

 കേരള സ്റ്റോറി - 2 റിലീസ് ഹൈക്കോടതി തടഞ്ഞു
avatar image

NDR News

26 Feb 2026 02:39 PM

കൊച്ചി: വിവാദമായ കേരള സ്റ്റോറി - 2 സിനിമ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ റിലീസ് ചെയ്യാനിരുന്ന സിനിമ സെൻസർ ബോർഡ് ഒരുവട്ടം കൂടി കാണണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സെൻസർ ബോർഡ് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടെ കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടി നേരിട്ടു. സിനിമ മതസൗഹാർദത്തിന് കോട്ടം തട്ടിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.   

     അതേസമയം കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഉത്തരവിൻ്റെ പകർപ്പ് ഇന്നു നൽകുമെന്ന് കോടതി പറഞ്ഞു.

 

 

NDR News
26 Feb 2026 02:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents