കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം കരമനയിൽ ബൈക്ക്' ഫുട്പാത്തിലിടിച്ച് മൂന്ന് പേർ മരിച്ചു
കോഴിക്കോട്: കോഴിക്കോട്ടും തിരുവനന്തപുരം കരമനയിലും ആയി രണ്ടു വാഹന അപകടത്തിൽ സംസ്ഥാനത്ത് ആറു പേർ മരിച്ചു. നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാൽ, പന്തീരാങ്കാവ് സ്വദേശി ദിജിൽ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം കരമനയിൽ ബൈക്ക്' ഫുട്പാത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30ഓടെയാണ് അപകടം.

